പദ്ധതികളുടെ നടത്തിപ്പിലെ കാലതാമസം മൂലം സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന അഞ്ച് പ്രധാന പരിഷ്കാരങ്ങൾ താഴെ പറയുന്നവയാണ്:
∙ സ്പെഷല്‍ അസറ്റ് മാനേജ്മെന്റ് പോര്‍ട്ടല്‍
∙ പ്ലാന്‍ സ്പെയ്സ് 2.0
∙ അസറ്റ് റജിസ്റ്റര്‍ രൂപീകരണം
∙ നിയമങ്ങളുടെ ഭേദഗതി
∙ ബിസ്സിനസ് നടപടികളുടെ പരിഷ്ക്കാരം
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്പെഷല്‍ അസറ്റ് മാനേജ്മെന്റ് പോര്‍ട്ടല്‍ യാഥാർത്ഥ്യമാക്കും.
ഇതിന്റെ ഭാഗമായി പ്ലാന്‍ സ്പെയ്സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റർ നിലവിൽ വരും. വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യുമെന്നും ജിഐഎസ് അധിഷ്ഠിതമായ പ്രോജക്ട് റജിസ്റ്റർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലുള്ള രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് ഇതിലൂടെ സാധ്യമാകും. സർക്കാർ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്റർ രൂപീകരിക്കുന്നതിന്റെ ഭാഗമായി, ആകെയുള്ള 591 സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളത്തിനായി ഏകദേശം 19000 കോടിയോളം രൂപയാണ് നൽകിവരുന്നത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പല കാലഘട്ടങ്ങളിലായി രൂപീകരിച്ച ചില സ്ഥാപനങ്ങൾ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കഴിഞ്ഞും പ്രവർത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള ഇത്തരം സ്ഥാപനങ്ങളെ പരസ്പരം ഏകോപിപ്പിക്കും.
പദ്ധതികളുടെ നടത്തിപ്പിന് വിവിധ ഘട്ടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ അവലോകനം ചെയ്ത് ഭേദഗതി ചെയ്യും. ഇത് ഒഴിവാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ബിസിനസ് കൂടുതൽ സുഗമമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങളും നടപ്പിലാക്കും. ബിസിനസ് സംരംഭങ്ങൾക്കായി കേരള സർക്കാരുമായി നടത്തുന്ന ഇടപെടലുകൾ ലളിതമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിയമങ്ങളും ചട്ടങ്ങളും ആധുനികവൽക്കരിക്കും.
വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനത്തിനായി സെക്രട്ടറിമാരുടെ ഒരു എംപവേഡ് കമ്മിറ്റിയും രൂപീകരിക്കും. അധ്യാപകർ ലഹരിമരുന്നു കേസിൽ അറസ്റ്റിലാകുന്നത് അതീവ ഞെട്ടളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
താൻ യാതൊരുവിധ സ്ത്രീവിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അമ്മമാർ തങ്ങൾക്ക് മാത്രമായി അറിയാവുന്ന പാചകവിധികൾ മക്കൾക്കും വീട്ടിലേക്ക് പുതുതായി വരുന്ന മക്കളുടെ ഭാര്യമാർക്കും പകർന്നുനൽകണമെന്ന് പറഞ്ഞതിൽ യാതൊരു സ്ത്രീവിരുദ്ധതയുമില്ലെന്നും കൂട്ടിച്ചേർത്തു. എം.ആര്.അജിത് കുമാർ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും, അതുകൊണ്ടാണ് ട്രൈബ്യൂണലിൽ നിന്ന് അദ്ദേഹത്തിന് സ്റ്റേ ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് ബ്രഹ്മോസ് എയ്റോ സ്പെയ്സിനായി 90 ഏക്കർ ഭൂമി കൂടി ഡിആർഡിഒയ്ക്ക് കൈമാറാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെൽട്രോണിന്റെ അംഗീകൃത മൂലധനം 35 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി ഉയർത്തി.
ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി ചർച്ചകൾ നടത്തുമെന്നും തൊഴിലാളിവിരുദ്ധ നടപടികൾ പൂർണ്ണമായി ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വിലക്കയറ്റം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള സജീവമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.
ഇതിന്റെ ഭാഗമായി ആറു ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും തദ്ദേശസ്വാപനങ്ങളുടെ ഫണ്ടിന്റെ ഒന്നാം ഗഡു ഉടൻ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അമുസ്്ലിംകളെയും ഉൾപ്പെടുത്തി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ കഴിഞ്ഞ സർക്കാർ ബോധപൂർവ്വമായ കാലതാമസമാണ് വരുത്തിയത്. പ്രതിപക്ഷ അംഗങ്ങൾ വരുന്നത് ഒഴിവാക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്നെ കാണാൻ എത്തിയ വയോധികയെ പൊലീസ് മർദ്ദിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടേറിയറ്റിൽ നിന്ന് പോകാൻ തയ്യാറാകാതെ ബഹളം വെച്ച വയോധികയെ പൊലീസ് ഓട്ടോറിക്ഷയിൽ കയറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ടിക്കറ്റ് എടുത്തുകൊടുത്താണ് യാത്രയാക്കിയത്.
കുണ്ടറയിൽ സിയാദ് മരണപ്പെട്ടത് കസ്റ്റഡി മർദ്ദനം മൂലമല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച് 13 ദിവസങ്ങൾക്ക് ശേഷമാണ് സിയാദിന് നാട്ടുകാരിൽ ഒരാളിൽ നിന്ന് മർദ്ദനമേറ്റത്.
സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.
കേരളത്തിലെ സിപിഎം മതേതര സ്വഭാവം കൈവിട്ടുപോയെന്നാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ ഈ നിരീക്ഷണമെന്നും, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന കേരളത്തിലെ നേതാക്കളുടെ വാദം കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

