ഉന്ത്രവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർണായക നീക്കം. ഒമാനും ഇറാനും ചേർന്ന് നിയന്ത്രിക്കുന്ന പുതിയ സംവിധാനത്തിന് സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ ശക്തമായ പിന്തുണ.
സംയുക്ത നടത്തിപ്പിനായുള്ള പ്രത്യേക പദ്ധതി ഇതിനോടകം തന്നെ ഒമാൻ ഇറാനു കൈമാറിയിട്ടുണ്ട്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്നും സ്വമേധയാ ഫീസ് നൽകുന്ന രീതിയാണ് ഒമാൻ പ്രധാനമായും മുന്നോട്ടുവെച്ചിട്ടുള്ളത്.
ഈ സുപ്രധാന വിഷയം ചർച്ച ചെയ്യുന്നതിനായി ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പ്രത്യേകമായി വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നു. പ്രസിദ്ധമായ മലാക്ക കടലിടുക്കിലെ പ്രവർത്തന മാതൃകയാണ് ഇതിനായി ഒമാൻ മാതൃകയാക്കുന്നത്.
ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ സംയുക്തമായി നിയന്ത്രിക്കുന്ന മലാക്ക കടലിടുക്കിൽ കപ്പലുകൾ സ്വമേധയാ നൽകുന്ന സംഭാവനയുടെ മാതൃകയിലാണ് ഫീസ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. സമാനമായ രീതിയിൽ ഇറാനും ഒമാനും ചേർന്നുതന്നെയായിരിക്കും ഹോർമുസ് കടലിടുക്കിന്റെ സുഗമമായ നിയന്ത്രണം ഏറ്റെടുക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി സൗദി വിദേശകാര്യമന്ത്രിയുമായി കഴിഞ്ഞ തിങ്കളാഴ്ച നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. ഗൾഫ് മേഖലയിലെ സമുദ്ര ഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതാണ് ഈ പുതിയ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

