ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപം പാനമ പതാക വഹിച്ചിരുന്ന ചരക്ക് കപ്പൽ മുങ്ങി. ഓഷ്യൻ വിന്നർ എന്ന് പേരിട്ടിരിക്കുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
ഒഡീഷയിലെ പാരദ്വീപ് തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. അപകടത്തിൽപ്പെട്ട
കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ ചൈനീസ് പൗരന്മാരാണ്.
കൂടാതെ മൂന്ന് മ്യാൻമർ പൗരന്മാരും ഒരു ബംഗ്ലദേശിയും സംഘത്തിലുണ്ട്. ഒഡീഷ തീരത്തുനിന്നും ഇരുമ്പയിറുമായി സിംഗപ്പൂരിലേക്കു പുറപ്പെട്ട
കപ്പലാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കപ്പൽ യാത്ര ആരംഭിച്ചത്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും മേഖലയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ജീവനക്കാരിൽ എത്രപേരെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്ന ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല.
കപ്പൽ അപകടത്തിനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

