തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്ിലെ പ്രതികൾക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് ഒത്താശ ലഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സ്റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട
വിവാദ സംഭവത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് നിർണായക കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) പ്രശാന്ത് സ്ഥലത്തുണ്ടായിരുന്നില്ല.
രാത്രി 10.20ഓടെയാണ് പ്രതികൾ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് 10.37ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിക്കുകയും ചെയ്തു.
ഇതിനുശേഷമാണ് 10.45ന് പ്രതികൾ സ്റ്റേഷനിൽ ഒപ്പുവെച്ചത്. എന്നാൽ, എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്ത് എത്തിയത് 11 മണിക്കാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ആഘോഷത്തിനെത്തിയ ചെണ്ടക്കാരന്റെ ചെണ്ടയെടുത്ത് പ്രതികൾ കൊട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സമയത്ത് ചില പൊലീസുകാർ ഇതെല്ലാം കണ്ടിട്ടും പ്രതികളെ തടയാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഈ സംഭവത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനായി കമ്മീഷണർ ഐജിക്ക് വിശദമായ റിപ്പോർട്ട് കൈമാറും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക നടപടികൾ ഉണ്ടാവുക.
ഇതിനിടെ, തിങ്കളാഴ്ച സെഷൻസ് കോടതിയിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

