ചാഞ്ചാട്ടങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. പ്രമുഖ അന്വേഷണ ഏജൻസിയായ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ദില്ലി റൗസ് അവന്യൂ കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന് തൊട്ടുമുമ്പ് പ്രതികൾ ചോർത്തിയെടുത്ത 42 ചോദ്യങ്ങൾ ഔദ്യോഗിക പരീക്ഷാ പേപ്പറുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഈ ചോദ്യപ്പേപ്പർ വൻ തുകയ്ക്ക് വിവിധ വ്യക്തികൾക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
ഈ കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. നിലവിൽ ഡോ.
മനോജ് ശിരൂർ, മംഗിലാൽ ബിവാൾ, മനീഷ ഹവിൽദാർ ഉൾപ്പെടെയുള്ള 13 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

