വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയെത്തുടർന്ന് പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തകർ സഞ്ചരിച്ച ബോട്ട് കാണാതായി.
ഇവരടക്കം ഒൻപത് പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട് കാണാതായിരിക്കുന്നത്. മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് നിരവധി വീടുകളും കൃഷിസ്ഥലങ്ങളും പൂർണമായും തകർന്നു.
പ്രധാന റോഡുകൾ ഉൾപ്പെടെയുള്ള ഗതാഗത മാർഗ്ഗങ്ങൾ ഒലിച്ചുപോയതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വ്യോമസേനയുടെ സഹായത്തോടെയാണ് ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അസമിലെ സ്ഥിതിയും സമാനമാണ്.
ആറ് ജില്ലകളിലായി 22,000ത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കനത്ത മഴയിൽ സിമെൻ നദിയിലെ റെയിൽവേ പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു.
വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

