നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന ക്രമക്കേടുകൾക്കെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട
നടപടികൾക്കായി ചട്ടം 118 പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.
ദേശീയതലത്തിലുള്ള പരീക്ഷാ സംവിധാനങ്ങളിൽ സമഗ്രമായ അഴിച്ചുപണി അനിവാര്യമാണെന്ന് പ്രമേയത്തിലൂടെ സർക്കാർ ആവശ്യപ്പെടും. പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
നേരത്തെ, ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ പരീക്ഷ ഈ മാസം 21-ന് പുനഃസംഘടിപ്പിച്ചിരുന്നു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിലും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

