ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തിൽ പ്രമുഖ നടി മംമ്ത മോഹൻദാസ് പങ്കെടുത്തു. നടൻ നന്ദമൂരി ബാലകൃഷ്ണ നേതൃത്വം നൽകുന്ന ആശുപത്രിയുടെ കാരുണ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയും ചടങ്ങിൽ അവർ എടുത്തുപറഞ്ഞു.
എൻ.ടി. രാമറാവു തന്റെ പത്നിയുടെ സ്മരണയ്ക്കായി തുടക്കമിട്ട
ഈ സ്ഥാപനം, ഇന്ന് മകൻ നന്ദമൂരി ബാലകൃഷ്ണയുടെ മേൽനോട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അനേകം രോഗികൾക്ക് ആശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്നു. ചടങ്ങിൽ സംസാരിക്കവെ താൻ നേരിട്ട
കാൻസർ അതിജീവനത്തിന്റെ നാളുകളെ ഓർത്തെടുത്ത മംമ്ത, അവസരം നൽകിയതിന് ബാലയ്യയോട് നന്ദി രേഖപ്പെടുത്തി. തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മംമ്ത മോഹൻദാസ് പറഞ്ഞത് ഇങ്ങനെ:
“ജീവിതത്തിലെ ചില പോരാട്ടങ്ങൾ യഥാർത്ഥമാണ്.
അത് ശാശ്വതമായിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ അതിനായി നമുക്ക് ദീർഘ സമയവും കഠിനവും മടുപ്പും ഒക്കെ അനുഭവപ്പെടും.
കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസ്സിലാക്കുന്നില്ലെന്ന തോന്നലാണ്. ആ അവസ്ഥയിലൂടെ കടന്നു പോകാത്തതുകൊണ്ട്, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കുക എന്നത് പ്രയാസമാണ്.
ഇവിടെയാണ്, ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ, ദരിദ്രരായ ആളുകൾ നടത്തുന്ന കഠിനമായ പോരാട്ടങ്ങളെ തിരിച്ചറിയുകയും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ചികിത്സകൾ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. എൻടി രാമറാവു ഗാരു തന്റെ ഭാര്യയുടെ ഓര്മയ്ക്കായി സ്ഥാപിച്ച ആശുപത്രി, മകൻ എന്ന നിലയിൽ നന്ദമൂരി ബാലകൃഷ്ണ തന്റെ പിതാവിന്റെ കാഴ്ചപ്പാട് തുടരുന്നത് അഭിനന്ദനാർഹമാണ്.
വേദന നിറഞ്ഞ ഒരു നഷ്ടത്തെ സേവനമാക്കി മാറ്റിക്കൊണ്ട്, കഴിഞ്ഞ 25 വർഷത്തിലേറെയായി നിരവധി പേർക്ക് അദ്ദേഹം താങ്ങാവുന്നുണ്ട്. ഇത് കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ലഭിക്കാത്തവർക്കും ആരും മനസ്സിലാക്കാനില്ലാത്തവർക്കും തനിച്ചായവർക്കുമെല്ലാം പ്രതീക്ഷയും കരുത്തും പകരട്ടെ എന്ന് ആശംസിക്കുകയാണ്.
രോഗത്തിന് ഒരു പ്രതിവിധി ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാം, പക്ഷേ ‘പ്രതീക്ഷ’ എന്നത് തീർച്ചയായും ഉണ്ടായിരിക്കും”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

