ഉത്തർപ്രദേശിലെ കാസഗഞ്ച് ജില്ലയിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണു. നിർമ്മാണത്തിലിരുന്ന ആറുവരി പാതയിൽ വിമാനം പതിക്കുകയായിരുന്നു.
അപകടത്തിൽ വനിതാ പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം.
വിമാനം നിർമ്മാണത്തിലിരിക്കുന്ന ഹൈവേയിൽ വീണതിനാൽ മറ്റ് ആളപായങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ സംഭവസ്ഥലത്തെത്തി പൈലറ്റിനെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് പൈലറ്റിനെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ ആരോഗ്യനില അധികൃതർ കർശനമായി നിരീക്ഷിച്ചുവരികയാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

