കണ്ണൂർ നഗരത്തിന് സമീപമുള്ള പുതിയതെരു മലബാർ ടെക്സ്റ്റൈൽസിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കട
തുറക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുണികൾ അടുക്കി വെച്ചിരുന്ന റാക്കിന് മുകളിലായിരുന്നു പാമ്പ് തമ്പടിച്ചിരുന്നത്.
കടയിലെ തുണിപ്പെട്ടികൾ താഴെ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് സ്നേക് റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് മാറ്റി.
രാവിലെ തന്നെ സംഭവം നടന്നത് ജീവനക്കാർക്കിടയിൽ നേരിയ പരിഭ്രാന്തി പരത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

