ഡൽഹി: എസ്എംഎ മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താസമ്മേളനത്തിൽ സി.പി.ഐ.എം വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി പി.കെ. ശ്രീമതി രംഗത്ത്.
ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് വിതരണം ചെയ്തതിനെയാണ് പ്രധാനമായും ചോദ്യം ചെയ്തതെന്നും, പാർട്ടി ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും വ്യക്തമാക്കിയ അവർ, വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത് രക്ഷിതാക്കളുടെ ആശങ്കയാണെന്നും കൂട്ടിച്ചേർത്തു. എസ്എംഎ മരുന്നിന്റെ കാര്യത്തിൽ സാങ്കേതിക പരിശോധനയ്ക്ക് നിർദേശം നൽകിയത് എൽ.ഡി.എഫ് സർക്കാറാണെന്ന് അവർ വ്യക്തമാക്കി.
രക്ഷിതാക്കളുടെ ആശങ്കയും പ്രശ്നങ്ങളുമാണ് യോഗത്തിൽ ഉന്നയിച്ചതെന്നും, അത് ലഘുവായ വിമർശനം മാത്രമാണെന്നും പി.കെ. ശ്രീമതി വിശദീകരിച്ചു.
വീണാ ജോർജ് ആരോഗ്യ മന്ത്രിയായ ശേഷം ആയിരക്കണക്കിന് ജനറിക് മരുന്നുകളാണ് വാങ്ങിയിട്ടുള്ളത്. അവശ്യ മരുന്നുകളുടെ പട്ടികയിൽപ്പെട്ട
800 മരുന്നുകളും ജനറിക് വിഭാഗത്തിൽപ്പെട്ടതാണ്. ഇവയെല്ലാം വിലകുറഞ്ഞതും ടെണ്ടർ നടപടികളിലൂടെ എത്തുന്നതുമാണ്.
മരുന്നിനെ കുറിച്ച് പഠിക്കാൻ പ്രത്യേക ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചത് എൽ.ഡി.എഫ് സർക്കാറാണ്. ഗുണനിലവാരം പരിശോധിച്ച് ടെൻഡർ വിളിച്ച് മരുന്ന് വാങ്ങുന്നതിന് നാല് മാസത്തെ ഇടവേള വന്നു.
ഈ സാഹചര്യത്തിൽ ഈ മരുന്ന് എങ്ങനെ എസ്.എ.ടി ആശുപത്രിയിൽ എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. വിലകുറച്ച് മരുന്ന് ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും, സർക്കാർ ആശുപത്രികളിൽ സാമ്പിൾ മരുന്നുകൾ എത്താൻ പാടില്ല.
ക്ലിനിക്കൽ ട്രയലിനുള്ള സാംപിൾ മരുന്ന് എങ്ങനെയാണ് ആശുപത്രിയിൽ എത്തിയത്? ഇതിന് കൃത്യമായ മറുപടി നൽകാതെ വിഷയം വഴിതിരിച്ചുവിടുന്നത് മന്ത്രിക്ക് ഭൂഷണമല്ല. തങ്ങൾ ഉന്നയിക്കുന്നത് സാങ്കേതികമായ പ്രശ്നമല്ല.
ഒരു കുട്ടിയുടെ മാതാവ് ആശങ്ക പങ്കുവെക്കുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ക്ലിനിക്കൽ ട്രയൽ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർമാർക്കുണ്ടെന്നും പി.കെ.
ശ്രീമതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

