സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി വ്യക്തമാക്കി.
മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനം നടന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന എ.
ഷാജഹാന് വിരമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് മുന്‍ ജില്ലാ ജഡ്ജിയായ എന്‍ ശേഷാദ്രിനാഥനെ സര്‍ക്കാര്‍ പരിഗണിച്ചത്. കോണ്‍ഗ്രസ് അനുകൂല നിലപാടുള്ള പലരുടെയും പേരുകള്‍ ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ നിലപാടാണ് അന്തിമ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, നിയമനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയരുന്നുണ്ട്. എന്‍ ശേഷാദ്രിനാഥന്റെ മുന്‍കാല രാഷ്ട്രീയ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
“ശേഷാദ്രിനാഥന്റേത് കോൺഗ്രസ് വിരുദ്ധ പശ്ചാത്തലമെന്നും നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണെന്നും” അദ്ദേഹം ആരോപിച്ചു. മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന് നിലവില്‍ സംഘപരിവാര്‍ ബന്ധമുണ്ടെന്നും പിഎം നിയാസ് ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നേരത്തെ എഐസിസി നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടയിലും തന്റെ നിലപാടില്‍ ഉറച്ചുനിന്നാണ് കെഎം ഷാജി മറുപടി നല്‍കിയത്.
എറണാകുളം സ്വദേശിയായ എന്‍ ശേഷാദ്രിനാഥന് നേരത്തെ പ്രത്യേക സിബിഐ കോടതി ജഡ്ജി, കുടുംബകോടതി ജഡ്ജി എന്നീ നിലകളിലും ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

