എറണാകുളം മരടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായി. കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു.
ഫോറം മാളിന് സമീപത്താണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇവിടെ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ താൻ കാൻസർ രോഗിയാണെന്നും, സാമ്പത്തിക പ്രതിസന്ധി മൂലം കുഞ്ഞിനെ പരിപാലിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പൊലീസിനെ അറിയിക്കാൻ ഇവർ മറ്റൊരാളെ ചുമതലപ്പെടുത്തിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർനടപടികളുടെ ഭാഗമായി ശിശുവിനെ എറണാകുളം അമ്മത്തൊട്ടിലിലേക്ക് മാറ്റിയിട്ടുണ്ട്.
വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

