തിരുവനന്തപുരം: സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് (32) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
യുവതിയുടെ പരാതി പ്രകാരം, സുഹൃത്ത് വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് പ്രദീപ് അതിക്രമം നടത്തിയത്. തുടർന്ന് ഭീഷണിപ്പെടുത്തി കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയ പ്രതി, അവിടെ മുറിയെടുത്ത് വീണ്ടും ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.
യുവതിയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസെടുത്ത പൊലീസ്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

