‘സതീശൻ മിടുമിടുക്കൻ, കോൺഗ്രസിന്റെ മുതൽക്കൂട്ട്; പ്രസംഗത്തിലും പ്രവൃത്തിയിലും മികച്ചു നിൽക്കുന്നു’
ആലപ്പുഴ ∙ വി.ഡി.സതീശൻ മിടുമിടുക്കനായ നേതാവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. സതീശൻ പ്രസംഗത്തിലും പ്രവൃത്തിയിലും മികച്ചു നിൽക്കുന്നു.
കോൺഗ്രസിന്റെ മുതൽക്കൂട്ടാണ് അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് കൂടുതൽ സീറ്റു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയപരിശീലന ക്യാംപിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നിൽ നിൽക്കണം. ചെറുപ്പക്കാരെ ആകർഷിക്കുന്ന നയം സ്വീകരിക്കണം.
യുവാക്കൾക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ നൽകണം.
ഏറ്റെടുക്കുന്ന സീറ്റുകളിൽ വിജയിക്കണം. സർക്കാരിന്റെ ജനദ്രോഹ നടപടികൾ സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read
മുഖ്യമന്ത്രിയും ഗവര്‍ണറും പ്രേമലേഖനമയച്ച് കളിച്ചിട്ട് കാര്യമില്ല. ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്.
നാട്ടില്‍ പ്രശ്നമുണ്ടാക്കുകയല്ല ഗവര്‍ണറുടെ ജോലി. ത്രിവര്‍ണപതാകയാണ് ഭാരതാംബയുടെ കൈയില്‍ വേണ്ടത്.
ഭരണഘടനയില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും മാറ്റണമെന്നുള്ള ആര്‍എസ്എസ് നേതാവിന്റെ പ്രസംഗത്തെ അപലപിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read
ഈ രാജ്യം മതേനിരപേക്ഷ രാജ്യമാണ്. സോഷ്യലിസമാണ് നമ്മുടെ ലക്ഷ്യം.
മതേതരത്വത്തെ തകര്‍ക്കാനാണ് ശ്രമം. അതിനെ അംഗീകരിക്കില്ല.
രാജ്യത്തെ മതരാഷ്ട്രീയമാക്കി മാറ്റാനുള്ള നീക്കം ജനാധിപത്യ വിശ്വാസികള്‍ തകര്‍ക്കും. സിനിമയിലെ കഥാപാത്രത്തിനു ജാനകിയെന്ന് പേരിട്ടാല്‍ എന്താണ് പ്രശ്നം.
അധികാരത്തിന്റെ അഹങ്കാരമാണിത്. ഇതില്‍ എന്താണ് സുരേഷ്ഗോപി പ്രതികരിക്കാത്തത്.
അദ്ദേഹം മറുപടി നല്‍കണം. കേന്ദ്രസര്‍ക്കാര്‍ ഫാഷിസത്തിലൂടെ സഞ്ചരിക്കുന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

