തൃശൂർ: കാപ്പ (KAAPA) നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. വേളൂക്കര സ്വദേശിയായ സലോഷ് (29) ആണ് തൃശൂർ റൂറൽ പൊലീസിന്റെ നടപടിയിലൂടെ ജയിലിലായത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് ഇയാൾ.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ആണ് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. സലോഷിന്റെ പേരിൽ നിലവിൽ പത്തോളം ക്രിമിനൽ കേസുകളുണ്ട്.
ഇതിൽ ആറെണ്ണം വധശ്രമക്കേസുകളും നാലെണ്ണം അടിപിടിക്കേസുകളുമാണ്. ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട് വെള്ളയിൽ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

