ശബരിമലയിലേക്കുള്ള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതി അറിയിക്കുന്നതിനായി എസ്.ഐ.ടി തലവൻ എസ്.പി എം.ജെ സോജൻ കോടതിയിൽ നേരിട്ട് ഹാജരാകും.
നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോർഡ് അംഗമായിരുന്ന അജികുമാർ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ ഭാഗമായി അന്വേഷണ സംഘം നെയ്യ് ഇടപാടുകളുമായി ബന്ധപ്പെട്ട
മുഴുവൻ രേഖകളും പരിശോധിക്കുകയും, ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ കാലത്തെ ഇടതു ഭരണസമിതിയും മിൽമ ഭാരവാഹികളും ചേർന്ന് വലിയ തോതിലുള്ള ക്രമക്കേടുകൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ സംസ്ഥാന വിജിലൻസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

