പൂഞ്ഞാർ എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി. ജോർജ് തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നാരോപിച്ചു മുൻപു നടത്തിയ പ്രസംഗം പുറത്തുവന്നതിനെത്തുടർന്ന് പുതിയ രാഷ്ട്രീയ വിവാടങ്ങൾ ഉടലെടുത്തിരിക്കുകയാണ്.
മാസങ്ങൾക്കു മുൻപ് എരുമേലിയിലെ ബിജെപി യോഗത്തിൽ പി.ജി. ജോർജ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘നാലരക്കോടി രൂപ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചിട്ടുണ്ട്. അത് എത്ര പേർക്ക് അറിയാം? നിങ്ങളിൽ ആരൊക്കെ അതിന്റെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല.
അതു നിങ്ങൾ സ്വയം ചിന്തിക്കണം. ഞാൻ അതിൽ ഒരു രൂപ പോലും തൊട്ടില്ല.
ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കാൻ ശക്തമായ നിർദേശം ഉണ്ടായിരുന്നു. എന്നിട്ട് ആ പണം എവിടെ പോയി?’ എന്നായിരുന്നു യോഗത്തിൽ അദ്ദേഹം ചോദിച്ചത്.
എന്നാൽ, എരുമേലിയിൽ താൻ പറഞ്ഞതു തെറ്റിദ്ധാരണ മൂലമാണെന്നും അവരോടു മാപ്പു പറഞ്ഞു പ്രശ്നം അവസാനിപ്പിച്ചതാണെന്നുമാണു പഴയ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നശേഷം പി.സി. ജോർജ് വ്യക്തമാക്കിയത്.
വിവാദങ്ങളിൽപെട്ടു കിടക്കുന്ന ചില മാധ്യമങ്ങൾ അവർക്കെതിരായ ആരോപണങ്ങൾ മറയ്ക്കാൻ തന്നെ കരുവാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്കു ചെലവഴിക്കാനാകുന്ന തുക 40 ലക്ഷം മാത്രമാണ്.
എന്നാൽ തനിക്ക് അത്ര ചെലവായിട്ടില്ലെന്നും ബിജെപി വിടുന്ന പ്രശ്നം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണു തന്റെ തോൽവിക്കു കാരണമെന്നും ജോർജ് പറഞ്ഞു.
അതിനിടെ, ബിജെപിക്കുള്ളിൽ നടന്ന തിരഞ്ഞെടുപ്പു ഫണ്ട് ക്രമക്കേടുകൾ പൂർണമായും തള്ളി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. പാർട്ടിക്കകത്ത് സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിനായി കമ്മിഷനെയോ അച്ചടക്കസമിതിയെയോ നിയോഗിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ നൽകുന്ന കാരണംകാണിക്കൽ നോട്ടിസുകളും അച്ചടക്കനടപടികളും ആഭ്യന്തരകാര്യമാണ്.
പി.സി. ജോർജിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരോടും വിശദീകരണം തേടിയിട്ടില്ല.
പി.സി. ജോർജ് തന്നെ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ബിജെപിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങൾ മറ്റൊരു രീതിയിൽ ചിത്രീകരിക്കാനാണു ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

