കോതമംഗലം താലൂക്ക് ആശുപത്രിയിൽ യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടെത്തിയ ഹൃദ്രോഗിക്ക് ചികിത്സ വൈകിയതായി പരാതി. ഓൺലൈൻ പണം സ്വീകരിക്കില്ലെന്നും പണം നൽകാതെ ചീട്ട് നൽകില്ലെന്നും ആശുപത്രി അധികൃതർ നിലപാടെടുത്തതാണ് ചികിത്സ വൈകാൻ കാരണമായത്.
പെരുമ്പാവൂർ സ്വദേശി കരീം എ.കെ എന്നയാൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചികിത്സ അത്യാവശ്യമെങ്കിൽ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്നാണ് ജീവനക്കാർ ആവശ്യപ്പെട്ടത്.
പുലർച്ചെ 45 മിനിറ്റോളം രോഗിയെ യാതൊരുവിധ ചികിത്സയും നൽകാതെ ആശുപത്രിയിൽ ഇരുത്തുകയായിരുന്നു. തുടർന്ന് ഒടുവിൽ ഡോക്ടർ പരിശോധന നടത്തിയപ്പോഴേക്കും രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളായി മാറുകയായിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുടെ നില പിന്നീട് മെച്ചപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

