സംസ്ഥാനത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ നിർണ്ണായക വഴിതിരിവ്. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.
മുൻ ഉദ്യോഗസ്ഥനായ പി. സതീഷ് ആണ് പിടിയിലായത്.
കോഴിക്കോട് നിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഇയാളെ ഔദ്യോഗികമായി പ്രതിചേർത്തത്.
വിവാദമായ പരീക്ഷയുടെ മൂല്യനിർണയ ചുമതലയും പരീക്ഷാ വിഭാഗത്തിന്റെ പൂർണ്ണ ചുമതലയും വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. കഴിഞ്ഞ വർഷമാണ് സതീഷ് സർവീസിൽ നിന്ന് വിരമിച്ചത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

