മുണ്ടക്കയം-കുട്ടിക്കാനം റൂട്ടിൽ മണ്ണിടിച്ചലിനെ തുടർന്ന് സ്തംഭിച്ചിരുന്ന വാഹന ഗതാഗതം സുഗമമാക്കി. ദേശീയപാതയിൽ അമലഗിരിക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നായിരുന്നു ഗതാഗതം തടസ്സപ്പെട്ടത്.
വലിയ തോതിലുള്ള മണ്ണും ഭീമൻ പാറക്കല്ലുകളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇത് പ്രദേശത്ത് ആശങ്ക പരത്തുന്നതിനും ഇടയാക്കി.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏകദേശം ഒരു മണിക്കൂറോളമാണ് പൂർണ്ണമായി തടസ്സപ്പെട്ടത്. തുടർന്ന്, പ്രദേശവാസികളും യാത്രാക്കാറും ചേർന്ന് അടിയന്തരമായി ഇടപെടുകയും റോഡിലേക്ക് പതിച്ച മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

