കോഴിക്കോട് നഗരത്തില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചാണ് ഇദ്ദേഹത്തിന് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് നടപടികളുടെ ഭാഗമായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ ചോദ്യങ്ങള്‍ക്ക് ”അതിപ്പോൾ പറയാൻ ആകില്ല” എന്നായിരുന്നു അശ്വന്ത് കോക്കിന്റെ മറുപടി.
മാധ്യമപ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് “ദാറ്റ്സ് കേരള പൊലീസ്” എന്നും അദ്ദേഹം ആവര്‍ത്തിച്ചു. അപകടം വരുത്തിയ അദ്ദേഹത്തിന്റെ കാറിനുള്ളില്‍ നിന്നും പൊലീസ് മദ്യക്കുപ്പികള്‍ കണ്ടെടുത്തു.
കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപമുള്ള കൊട്ടാരം റോഡില്‍ വെച്ച് വൈകുന്നേരം ഏഴ് മണിയോടെയാണ് അശ്വന്ത് കോക്ക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

