ആലപ്പുഴയിൽ ബോട്ടിൽ നിന്ന് ആറ്റിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പുന്നമട
അവലുക്കുന്ന് കൊറച്ചേരി കണ്ടത്തിൽ എബിൻ തോമസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പായിപ്പാട് പവലിയന് സമീപത്തായിരുന്നു സംഭവം.
ബോട്ട് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അച്ചൻകോവിലാറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

