കണ്ണൂർ: ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ആഡംബര റേഞ്ച് റോവർ വാർ കാർ ഉടമയ്ക്ക് തിരികെ കൈമാറി. വിവാഹ ആവശ്യങ്ങൾക്കായാണ് വാഹനം തൽക്കാലത്തേക്ക് തിരിച്ചേൽപ്പിച്ചിരിക്കുന്നത്.
നിലവിൽ യൂറോപ്പിലുള്ള മന്ത്രി കെ.എം. ഷാജി ഈ മാസം 27-നാണ് കേരളത്തിൽ തിരിച്ചെത്തുക.
തുടർന്ന് അദ്ദേഹം ഈ വാഹനം വീണ്ടും ഉപയോഗിക്കുമോ എന്ന കാര്യത്തിൽ കൗതുകം നിലനിൽക്കുന്നുണ്ട്. കെഎംസിസി നേതാവായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.
വാഹനം അദ്ദേഹത്തിന്റെ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഔദ്യോഗിക വാഹനത്തിന് പുറമെ സ്വകാര്യ ആഡംബര കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്ന് ഒരു രൂപ പോലും യാത്രാപ്പടിയോ ഇന്ധനച്ചെലവോ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
പ്രതിപക്ഷ വിമർശനവും രാഷ്ട്രീയ പോരും സർക്കാർ അനുവദിച്ച ഔദ്യോഗിക ഇന്നോവ ക്രിസ്റ്റ കാറിന് പുറമെയാണ് കോടിയിലധികം വിലമതിക്കുന്ന റേഞ്ച് റോവർ വാഹനം മന്ത്രി ഉപയോഗിച്ചിരുന്നത്. പ്രവാസി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
പൊതുഭരണ വകുപ്പിന്റെ അനുമതി നേടാതെ സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് ബോർഡ് ഉപയോഗിച്ചുവെന്നും ആക്ഷേപമുയർന്നു. സർക്കാർ വാഹനം അറബിക്കടലിൽ എറിഞ്ഞിരിക്കുകയാണെന്നും എന്തെങ്കിലും വഴിവിട്ട
സഹായം ചെയ്തതിന്റെ പ്രതിഫലമാണോ ഈ വാഹനമെന്ന് പരിശോധിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ലോക്ക് ബുക്കോ കൃത്യമായ രേഖകളോ ഇല്ലാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്നും സംഘടന കുറ്റപ്പെടുത്തി.
എന്നാൽ, സർക്കാർ നൽകിയ ഇന്നോവ ക്രിസ്റ്റ 400000 കിലോമീറ്റർ പിന്നിട്ടതാണെന്നും ദീർഘദൂര യാത്രകൾക്ക് അത് സുരക്ഷിതമല്ലാത്തതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നുമാണ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയത്.
വാഹനത്തിൽ പതിമൂന്നാം നമ്പർ പതിച്ചത് സർക്കാരിന്റെ അറിവോടെയാണെന്നും ഇന്ധനത്തിനോ വാടകയ്ക്കോ സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

