മലയാളത്തിലെ പ്രമുഖ സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി ഡുഎക്സ്’ (Bachelor Party Deux) സിനിമയുടെ സ്റ്റൈലിഷ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം മികച്ചൊരു ആക്ഷൻ-ത്രില്ലർ അനുഭവമായിരിക്കുമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്.
ചുവപ്പും സ്വർണ്ണവുമണിഞ്ഞ റെട്രോ പശ്ചാത്തലത്തിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് കഥാപാത്രങ്ങൾ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവംബർ 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
2012-ൽ പുറത്തിറങ്ങി മലയാള സിനിമാമേഖലയിൽ തരംഗം സൃഷ്ടിച്ച സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് 14 വർഷങ്ങൾക്ക് ശേഷം ഈ ചിത്രം എത്തുന്നത്. യുവതലമുറയെ ലക്ഷ്യമിട്ടുള്ള ജെൻ-സി വൈബിലാണ് സിനിമ ഒരുങ്ങുന്നത് എന്ന കാര്യം പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്.
സിനിമാപ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് പദവി ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനാൽ വലിയ ആകാംക്ഷയിലാണ് ആരാധകർ. ഫ്രഞ്ച് ഭാഷയിലെ ‘D’EUX’ എന്ന വാക്കിന് ‘രണ്ട്’ എന്നും, ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥം.
മലയാളത്തിലെ മുൻനിര അഭിനേതാക്കൾക്കൊപ്പം യുവതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്.
ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് ഓരോ താരവും പോസ്റ്ററിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

