ഹൈക്കോടതിയുടെ ഔദ്യോഗിക അനുമതിയില്ലാതെ കുംഭമേളയിലൂടെ ശ്രദ്ധ നേടിയ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുതെന്ന് കോടതിയുടെ കർശന നിർദേശം. പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചാൽ ‘ദുരഭിമാനക്കൊല’ നടക്കാൻ സാധ്യതയുണ്ടെന്ന വാദം ഗൗരവമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ അടിയന്തര ഇടപെടൽ.
ഈ കേസിൽ കക്ഷിയായ എസ്എച്ചഒ, സർക്കാർ അഭിഭാഷകൻ മുഖേനയല്ലാതെ നേരിട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്തയച്ച നടപടി ചട്ടപ്രകാരം ശരിയാണോയെന്ന് കോടതി പരിശോധിക്കും. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി അവളെ കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ചുമതലയുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഉടൻ ബന്ധപ്പെടണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

