കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അച്യുത അവതാരം’ വിജയകരമായ പ്രദർശനത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുന്നു. നവാഗത യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ഈ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ വലിയ പ്രശംസയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 17-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. സൈബർ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, ‘കാന്താര’ ഫെയിം അവിനാശ്, സീമ.ജി.നായർ എന്നിവരോടൊപ്പം നിരവധി ഇതരഭാഷാ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം പകർന്നിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ ചേർന്നാണ്.
കലാസംവിധാനം: നാഗരാജു, നവീൻ, വി.എഫ്.എക്സ് & ഡിസൈൻസ്: ഐഡന്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർമാർ: ലോഹിത് ഷെട്ടി പാൽഗെ, അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ്, ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ്. വി, പ്രൊഡക്ഷൻ കൺട്രോളർമാർ: വിശ്വനാഥ് ബി.എച്ച് കുമാർ, ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി.
ശിവപ്രസാദ് എന്നിവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

