നവജാതശിശുവിന് സൗജന്യ സ്വർണ മോതിരം നൽകുന്ന പദ്ധതിയിൽ കാലതാമസം നേരിട്ടെന്നാരോപിച്ച് യുവാവ് നഴ്സിനെ മർദിച്ചു. തഞ്ചാവൂർ ജില്ലയിലുണ്ടായ സംഭവത്തിൽ നഴ്സായ അലമേലുവിന് (30) പരുക്കേറ്റു.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ ക്ഷേമ പദ്ധതി ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ അതിക്രമമുണ്ടായത്.
പൊലീസ് നൽകുന്ന വിവരപ്രകാരം മദനന്റെ ഭാര്യ സെപ്റ്റംബർ 16 ന് തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകി. ടിവികെ സർക്കാരിന്റെ തായ്മാമൻ തങ്ക മോതിരം പദ്ധതി പ്രകാരം ഒരു ഗ്രാം സ്വർണ മോതിരം ലഭിക്കാൻ ഈ കുഞ്ഞിന് അർഹതയുണ്ടായിരുന്നു.
ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മോതിരം ലഭിക്കുന്നതിന്റെ കുറവ് പരിഗണിച്ച് ദിവസം 10 പേർക്കാണ് ആശുപത്രിയിൽനിന്നും ആഭരണം വിതരണം ചെയ്തിരുന്നത്.
ഇതിനാൽ മദനന് കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് നഴ്സ് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. കുടുംബത്തിൽ നടക്കുന്ന ചടങ്ങിൽ കുഞ്ഞിനു ഈ മോതിരം അണിയിക്കണമെന്നു പറഞ്ഞാണ് മദൻ നഴ്സിനെ ആക്രമിച്ചത്.
പരുക്കേറ്റ നഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 28നാണ് തായ്മാമൻ തങ്ക മോതിരം പദ്ധതി വിജയ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ നവജാതശിശുവിനും ഒരു ഗ്രാം ഭാരമുള്ള സ്വർണ മോതിരം ലഭിക്കും.
755.83 കോടി രൂപയാണ് നിലവിൽ പദ്ധതിക്കായി സർക്കാർ അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

