സംസ്ഥാനത്ത് വീണ്ടും സുമനസ്സുകളുടെ ഇടപെടലിലൂടെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള ശ്രമം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി നവോമി വിൻസെന്റ് അന്തരിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതമറിയിക്കുകയായിരുന്നു. നവോമി വിൻസെന്റ് നൽകുന്ന ആറ് അവയവങ്ങളിൽ ഏറ്റവും നിർണ്ണായകമായ ഹൃദയം, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റിവെക്കും.
ഇതിനായുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ഹൃദയം സുരക്ഷിതമായി എത്തിക്കുന്നതിനായി എയർ ആംബുലൻസ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
നാളെ രാവിലെ 9 മണിയോടെ തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകും. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് നവോമി വിൻസെന്റ് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ് ഈ അവയവദാന നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

