പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എ സന്തോഷ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ഗവണ്മെന്റ് പ്ലീഡറായിരുന്നു ഇദ്ദേഹം.
കേസിന്റെ തുടര്‍നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം. നേരത്തെ ഈ കേസ് കൈകാര്യം ചെയ്തിരുന്ന ഗീന കുമാരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. പ്രോസിക്യൂട്ടറായിരുന്ന ഗീന കുമാരി പൊലീസിന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനു പുറമെ, മ്യൂസിയം സ്റ്റേഷന് എസ്എച്ച്ഒയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി. നിലവില്‍ കേസിന്റെ തുടര്‍നടപടികള്‍ക്കായി പുതിയ പ്രോസിക്യൂട്ടര്‍ ചുമതലയേല്‍ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

