തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് (ഓട്ടോണമസ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ, എൻജിനീയറിങ്, പോളിടെക്നിക് വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 29 മുതൽ ജൂലൈ 4 വരെയാണ് ‘സേഫ്റ്റി ആൻഡ് എൻവയൺമെന്റ് പ്രാക്ടീഷണേഴ്സ് കോഴ്സ്’ നടക്കുക.
വ്യാവസായിക സുരക്ഷ, പരിസ്ഥിതി മാനേജ്മെന്റ്, റിസ്ക് അസസ്മെന്റ്, ഹസാർഡ് ഐഡന്റിഫിക്കേഷൻ, അപകട നിവാരണ മാർഗങ്ങൾ, സുരക്ഷാ നിയമങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ പരിശീലനമാണ് നൽകുന്നത്.
ഹാൻഡ്സ്-ഓൺ പരിശീലനം ഉൾപ്പെടെയുള്ള 10 സെഷനുകളാണ് ഈ കോഴ്സിലുള്ളത്. കൂടാതെ, ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയെ കുറിച്ചുള്ള പ്രാഥമിക പരിജ്ഞാനവും വിവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളജ് അഡ്ജങ്ക്റ്റ് പ്രഫസർ എസ്.പ്രദീപ്, പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
അക്കാദമിക പഠനവും തൊഴിൽമേഖലയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം കോളജ് നടപ്പിലാക്കുന്നത്. വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായ സുരക്ഷാ-പരിസ്ഥിതി നൈപുണ്യങ്ങൾ വിദ്യാർഥികളിൽ വളർത്താനും ഈ കോഴ്സ് സഹായകമാകും.
പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്ക് വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/9mUN7oZYTEEcR38L8. കൂടുതൽ വിവരങ്ങൾക്കായി 90376 55975, 9446847283 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

