ആറ്റുകാൽ ഭാഗത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന വർക്കല സ്വദേശിനി ആരതി (27) മരിച്ച സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് ഫോർട്ട് പൊലീസ് രേഖപ്പെടുത്തി. ആരതിയെ താൻ മർദിക്കാറുണ്ടായിരുന്നെന്ന് അതുൽ പൊലീസിന് നൽകിയ മൊഴിയിൽ കുറ്റസമ്മതം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ആരതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അതുൽ തന്നെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും, ഇനിയും ഇദ്ദേഹത്തിനൊപ്പം ജീവിതം തുടരാൻ സാധിക്കില്ലെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
അതുലിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ദമ്പതികൾക്കിടയിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർനടപടികളുടെ ഭാഗമായി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

