പാലക്കാട് ആര്യമ്പാവിൽ ദാരുണമായ കൊലപാതകം. ഗാർഹിക കലഹത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി.
ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിലാണ് സംഭവം നടന്നത്. ദീപ (42), ഭർത്താവ് സുകുമാരൻ (50) എന്നിവരാണ് മരിച്ചത്.
രാത്രി എട്ടരയോടെയാണ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതും തുടർന്ന് കൊലപാതകത്തിൽ കലാശിച്ചതും. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സുകുമാരൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസമയം ഇവരുടെ 19 വയസ്സുള്ള മകൾ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

