കണ്ണൂർ പിണറായിയിലെ പാണ്ട്യാലമുക്കിലുള്ള വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം നടത്തിയ അപ്രതീക്ഷിത പരിശോധന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. 27-ാം തീയതി രാവിലെ ഏഴ് മണിയോടെ രണ്ട് ടാക്സി വാഹനങ്ങളിലായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇ.ഡി സംഘം എത്തിയത്.
കോഴിക്കോട് സബ് സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ (പിഎംഎൽഎ) പ്രശാന്ത് സൗഭരി, എൻഫോഴ്സ്മെന്റ് ഓഫിസർമാരായ ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടിന്റെ പരിപാലന ചുമതലയുള്ള ചെങ്ങര നാണു എത്തിയതോടെയാണ് ഉദ്യോഗസ്ഥർ അകത്തേക്ക് പ്രവേശിച്ചത്.
പരിശോധന നടക്കുന്ന വിവരം അറിഞ്ഞതോടെ സി.പി.എം ലോക്കൽ സെക്രട്ടറി സി. നന്ദനൻ സ്ഥലത്തെത്തി.
രാവിലെ 8.30-ഓടെ വീട് വൃത്തിയാക്കാനെത്തിയ കൗസു എന്ന ജീവനക്കാരിക്ക് സി.ആർ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ഇവരെ അകത്തേക്ക് കടത്തിവിട്ടു. സംഭവം അറിഞ്ഞ് തലശ്ശേരി എഎസ്പി എം.
നന്ദഗോപൻ, പിണറായി സിഐ എൻ. അജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
തുടർന്ന് സി.പി.എം പ്രവർത്തകർ വൻതോതിൽ തടിച്ചുകൂടുകയും ഇ.ഡിക്കെതിരെ ശക്തമായ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയും ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.
ജയരാജൻ സ്ഥലത്തെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. “മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചേർന്ന് ഇഡിയെക്കൊണ്ട് പ്രതികാരം ചെയ്യുകയാണെന്ന്” അദ്ദേഹം ആരോപിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിക്കുമ്പോൾ, “സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഇ.ഡിയെ ഉപയോഗിക്കുക എന്ന നരേന്ദ്രമോദിയുടെ കുതന്ത്രമാണ് നടക്കുന്നതെന്നും ഇടതുപക്ഷത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും” അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നീട് കെ.കെ. ശൈലജ, ഇ.പി.
ജയരാജൻ, എം.വി. ജയരാജൻ, ടി.വി.
രാജേഷ്, വി. ശിവദാസൻ എംപി, വി.കെ.
സനോജ് എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്തെത്തി. പരിശോധന പൂർത്തിയായ ശേഷം സിറ്റി പൊലീസ് കമ്മിഷണർ പി.
നിധിൻരാജ് സ്ഥലത്തെത്തി നടപടികൾ ഏകോപിപ്പിച്ചു. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് മഹസറിന്റെ പകർപ്പ് പരിശോധിച്ച ശേഷം എം.വി.
ജയരാജൻ പ്രവർത്തകരെ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.15-ഓടെ കനത്ത സുരക്ഷയോടെ ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

