ലണ്ടന് വടക്ക് സ്ഥിതി ചെയ്യുന്ന ബെഡ്ഫോർഡ് മേഖലയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ അൻപതിലധികം യാത്രക്കാർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂൺ 20, 2026-ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ലൂട്ടനും ബെഡ്ഫോർഡിനും ഇടയിലുള്ള എല്ലാ റെയിൽവേ ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടു.
വിവരം ലഭിച്ച ഉടൻ തന്നെ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ്, അഗ്നിരക്ഷാ സേന, ആംബുലൻസ് വിഭാഗം എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റെയിൽ ഗതാഗതം തടസ്സപ്പെട്ടത് മൂലം നിരവധി യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്.
തലസ്ഥാനത്തിന് ഏകദേശം 56 മൈൽ (90 കിലോമീറ്റർ) വടക്കുള്ള മാർക്കറ്റ് ടൗണിലാണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചു.
“We’re responding to reports of a collision involving two trains in the Bedford area. We’ll share more information as soon as possible.” എന്ന് അവർ എക്സിലൂടെ അറിയിച്ചു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

