അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. വിഷയത്തിൽ കൃത്യമായ തെളിവുകളുണ്ടെങ്കിൽ അവ ഹാജരാക്കണമെന്നും, ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർസേവകർക്ക് നേരെ മുൻപ് വെടിയുതിർത്തവരാണ് ഇപ്പോൾ പ്രസംഗിക്കുന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി മറുപടി നൽകി. അയോധ്യ രാമക്ഷേത്രം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ക്ഷേത്രത്തിലെ സംഭാവനകളിൽ തട്ടിപ്പ് നടന്നതായി ഉയർന്ന ആരോപണങ്ങളെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധനകൾക്ക് തുടക്കം കുറിച്ചു. സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ ബാങ്കിൽ പണം നിക്ഷേപിക്കുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും അന്വേഷണ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ക്ഷേത്രത്തിലെത്തി എട്ട് മണിക്കൂറിലധികം പരിശോധന നടത്തിയത്. അഖിലേഷ് യാദവ് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

