പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പോലീസ് പിടിയിലായി. അനിൽകുമാർ, കിരൺ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി ഉയർന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്യായമായി സംഘം ചേർന്ന് മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും, “കൊല്ലെടാ” എന്ന് ആക്രോശിച്ച് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടുവെന്നുമാണ് എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്നത്.
വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

