ഇറാനുമായുള്ള സമാധാന ചർച്ചകൾ അനുകൂലമായ ദിശയിലാണെന്നും സമവായത്തിനുള്ള സാധ്യതകൾ ഏറെയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വൈറ്റ്ഹൗസിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.
ചർച്ചകളിലെ പുരോഗതിയെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ അഞ്ച് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 5.31 ശതമാനം താഴ്ന്ന് 94.29 ഡോളറിലെത്തി.
യുഎസ് ക്രൂഡ് വിലയിലും വ്യതിയാനങ്ങൾ പ്രകടമായി. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കമടക്കമുള്ള മറ്റ് കർശന നടപടികളിലേക്ക് കടക്കുമെന്ന് മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി യുഎസ് സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 1.5 ട്രില്യൻ ഡോളറിന്റെ (ഏകദേശം 140 ലക്ഷം കോടി രൂപ) അധിക ഫണ്ട് അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാനെതിരെയും പ്രസിഡന്റ് ട്രംപ് രൂക്ഷ വിമർശനമുയർത്തി.
ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അത് ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രംപിന്റെ വാക്കുകൾ ഇങ്ങനെ:
“PRESIDENT TRUMP: The Strait is going to be open to everybody.
It’s international waters. We’ll watch over it, but nobody’s going to control it.
Oman will behave like everybody else or we’ll have to blow them up. They understand that.” ഇറാൻ കൈവശം വെച്ചിരിക്കുന്ന യുറേനിയം യുഎസിന് കൈമാറിയാൽ ഉപരോധം പിൻവലിക്കുമെന്ന വാർത്തകളെ ട്രംപ് തള്ളിക്കളഞ്ഞു.
യുറേനിയം കൈമാറ്റം നടന്നാലും ഉപരോധങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാന പ്രതീക്ഷകളും ഇന്ധനവിലയിലെ കുറവും യുഎസ് ഓഹരി വിപണിയിൽ പ്രതിഫലിച്ചു.
ഡൗ ജോൺസ് 0.36 ശതമാനം ഉയർന്ന് 50,644 എന്ന പുതിയ ഉയരത്തിലെത്തി. എസ് ആൻഡ് പി 500 സൂചിക 7520.36 എന്ന സർവകാല റെക്കോർഡും ഭേദിച്ചു.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില 49 ഡോളർ ഇടിഞ്ഞ് 4452 ഡോളറിലെത്തി. യുഎസ് പണപ്പെരുപ്പക്കണക്കുകൾ കൂടി പുറത്തുവരുന്നതോടെ വിപണിയിൽ കൂടുതൽ വ്യക്തത വരും.
(നിരാകരണം: ഈ ലേഖനം ഓഹരി, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് വിദഗ്ധോപദേശം തേടുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

