ആൻഡ്രോയിഡ് ടാബ്ലെറ്റുകളിൽ ഗൂഗിൾ ക്രോം (Google Chrome) ബ്രൗസർ തുറക്കാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. ആപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ “You can have up to 5 windows” എന്ന പിശക് സന്ദേശം കാണിക്കുകയും തുടർന്ന് ആപ്പ് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതായാണ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നത്.
റെഡ്ഡിറ്റ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ക്രോം ഇഷ്യൂ ട്രാക്കറിലുമാണ് ഉപയോക്താക്കൾ ഈ സാങ്കേതിക തകരാർ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പശ്ചാത്തലത്തിൽ മറ്റ് ആപ്പുകളോ ക്രോമിന്റെ മറ്റ് വിൻഡോകളോ പ്രവർത്തിക്കാത്ത അവസ്ഥയിൽ പോലും ഇതേ പിശക് സന്ദേശം വരുന്നുണ്ടെന്നതാണ് ശ്രദ്ധേയം.
സാംസങ് (Samsung) ടാബ്ലെറ്റുകൾ ഉപയോഗിക്കുന്നവരിലാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും, ഷവോമി (Xiaomi), ലെനോവോ (Lenovo) ടാബ്ലെറ്റ് ഉപയോക്താക്കളെയും ഈ സാങ്കേതിക തകരാർ ബാധിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും പ്രത്യേക കമ്പനിയുടെ സോഫ്റ്റ്വെയറിലെ തകരാറല്ല, മറിച്ച് ആൻഡ്രോയിഡ് അല്ലെങ്കിൽ ക്രോം ബ്രൗസറുമായി ബന്ധപ്പെട്ട
ആഗോള പ്രശ്നമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാധിക്കപ്പെട്ട
ഉപയോക്താക്കളിൽ ഒരാൾ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “Same issue and same tablet, it was working fine yesterday. Today it won’t let me open chrome at all, says you can have 5 windows message, but won’t open.
Also tried restarting, clear cache, and force stop app, didn’t work.” മറ്റൊരു ഉപയോക്താവിന്റെ വാക്കുകൾ ഇങ്ങനെ: “I’m having the same issue, only happened recently. Im unsure how many tabs there is as I can’t even open chrome, it would instantly close upon opening.” ഈ വിഷയത്തിൽ ഗൂഗിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്.
ബഗ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും, പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ഉപയോക്താക്കളിൽ നിന്നും ശേഖരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ഈ സാങ്കേതിക തകരാറിന് താൽക്കാലിക പരിഹാരങ്ങൾ ലഭ്യമല്ലാത്തതിനാൽ, ബ്രൗസർ തകരാർ പരിഹരിക്കുന്നത് വരെ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

