തെന്നിന്ത്യയിലെ പ്രശസ്ത സംഗീത ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസ് വരാനിരിക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ സംഗീതയാത്രയിലേക്ക്. ചിത്രത്തിലെ ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിൽ അഭിനയവും ആലാപനവും നൽകിയാണ് ഈ പ്രശസ്ത സംഗീത സംഘം ചിത്രത്തിന്റെ ഭാഗമാകുന്നത്.
സംഗീതവും ഭക്തിയും ആത്മീയതയും ഇഴചേരുന്ന ഈ ചിത്രത്തിന്റെ സംഗീതയാത്രയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് നന്ദഗോവിന്ദം ഭജൻസിന്റെ സാന്നിധ്യം. ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കും.
സംഗീതപ്രേമികൾക്കും പൊതുജനങ്ങൾക്കും ചടങ്ങിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ‘ഹരിവരാസനം’ വരുന്ന ജനുവരി 15ന് തിയേറ്ററുകളിലെത്തും.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ.
കെ. അമ്പാടിയാണ്.
സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.
ജി. രവി, അഭിരാം, കൃഷ്ണൻബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജാണ്. മറ്റ് അണിയറപ്രവർത്തകർ: പ്രോജക്ട് ഡിസൈനർ – ആർ.
ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

