തിരുവനന്തപുരം ജില്ലയിലെ ഏഴ് വില്ലേജുകളിൽ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട മലയോര പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹർത്താൽ ആചരിക്കുന്നു.
കേരള കർഷക സംഘം, ആദിവാസി ക്ഷേമ സമിതി എന്നിവയുടെ സംയുക്ത ആഹ്വാനപ്രകാരമാണ് ഈ പ്രതിഷേധം നടക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താലിന്റെ സമയം.
അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, മണ്ണൂർക്കര, പെരിങ്ങമ്മല, തെന്നൂർ, വിതുര എന്നീ വില്ലേജുകളിലാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഇഎസ്എയിൽ നിന്ന് (ESA) ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം.
ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ അറിയിച്ചു. വിഷയത്തിൽ വിവിധ സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

