കൂത്തുപറമ്പ് ∙ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഫോടനം ഉണ്ടായത് ആശങ്ക പരത്തി. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസിനു സമീപവും ചുണ്ടയിലുമായി റോഡിൽ സ്ഫോടനങ്ങൾ ഉണ്ടായത്.
സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു വീണു. പ്രദേശത്ത് ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാരാണ് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചത്.
വിവരമറിഞ്ഞയുടൻ കണ്ണവം പൊലീസ് സ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തി. സംഭവസ്ഥലങ്ങളിൽ ബോംബ് റോഡിൽ വീണ് പൊട്ടിത്തെറിച്ചതിന്റെ വ്യക്തമായ പാടുകൾ അവശേഷിക്കുന്നുണ്ട്.
എസ്ഐ അനൂപ് കെ.ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള കണ്ണവം പൊലീസും ഒപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി സമഗ്രമായ പരിശോധനകൾ പൂർത്തിയാക്കി. പരിശോധനയ്ക്കിടെ ഇവിടെ നിന്നും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ഇത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കണ്ണവം പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

