കൊച്ചി നഗരത്തിൽ ലഹരി വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട.
കൊച്ചി സിറ്റിയിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റിയിൽ എംഡിഎംഎയുമായാണ് ഒരാളെ പൊലീസ് പിടികൂടിയത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പാറയിൽ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്.
പ്രതി ആൻസൺ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയ്ഡിൽ 31 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ്, 1.5 ഗ്രാം ചരസ്സ് എന്നിവയാണ് കണ്ടെടുത്തത്. മയക്കുമരുന്ന് വിൽപനയിലൂടെ പ്രതി സമ്പാദിച്ച പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എംഡിഎംഎ കച്ചവടത്തിലൂടെ പ്രതി ആൻസൺ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. നഗരത്തിൽ ലഹരി മാഫിയകൾക്കെതിരായ അന്വേഷണം ഊർജിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

