കൊല്ലം ജില്ലയിൽ പാമ്പുകടി പ്രതിരോധം, പ്രഥമശുശ്രൂഷ, സുരക്ഷാ മുൻകരുതലുകൾ, സർപ്പ ആപ്പിന്റെ ഉപയോഗം എന്നിവയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റ് 27 എ ആൻഡ് ബി യുടെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
എസ്. ലൈജു അധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലയിലെ സർപ്പ ആപ്പിന്റെ എസ്.എഫ്.ഒ.യും ജില്ലാ ഫെസിലിറ്റേറ്ററുമായ ലിജു താജുദ്ദീൻ ക്ലാസിന് നേതൃത്വം നൽകി. പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട
അടിയന്തര നടപടികൾ, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ രീതികൾ, പാമ്പുകടി ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ, സർപ്പ ആപ്പിന്റെ പ്രയോജനങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി ശാസ്ത്രീയ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
പാമ്പുകടിയേറ്റാൽ മുറിവിൽ മുറിവേൽപ്പിക്കുകയോ വിഷം വായകൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കുകയോ കടിയേറ്റ ഭാഗം മുറുക്കിക്കെട്ട ചെയ്യരുതെന്നും രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കണമെന്നും ക്ലാസിൽ നിർദേശിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പി. ജെ.
അർച്ചനയും ഡോ. എൻ.
ശ്രുതിയും പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

