വിലക്കുറവ് സംബന്ധിച്ച വാഗ്ദാനങ്ങൾ പാലിന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് പ്രമുഖ ടെലികോം കമ്പനിയായ ടീ മൊബൈൽ (T-Mobile) ഉപയോക്താക്കൾക്ക് പണം തിരികെ നൽകാൻ ഒരുങ്ങുന്നു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിറ്റ ജെയിംസ് (Letitia James) ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കമ്പനിയുടെ ‘പ്രൈസ് ഗ്യാരണ്ടി പ്ലാനുകൾ’ ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ ഒത്തുതീർപ്പിലൂടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വയർലെസ് ഉപയോക്താക്കൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആകെ 38 മില്യൺ ഡോളറിന്റെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഇതിലൂടെ നൽകുന്നത്. 2017 ജനുവരി മുതൽ 2019 ഏപ്രിൽ വരെയുള്ള കാലയളവിൽ ടീ മൊബൈൽ തങ്ങളുടെ വിവിധ പാക്കേജുകൾക്കായി വലിയ തോതിലുള്ള പരസ്യ പ്രചാരണങ്ങൾ നടത്തിയിരുന്നു.
സബ്സ്ക്രൈബർമാർക്ക് നിരക്ക് വർദ്ധന ഉണ്ടാകില്ലെന്നും ആജീവനാന്ത ഗ്യാരണ്ടി ഉണ്ടെന്നുമാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ 2024-ന്റെ പകുതിയോടെ കമ്പനി ഈ പ്ലാനുകൾക്ക് ഏകദേശം 5 ഡോളർ നിരക്കിൽ അപ്രതീക്ഷിതമായി വർദ്ധന വരുത്തി.
ന്യൂയോർക്കിൽ മാത്രം 252,957 അക്കൗണ്ടുകളെ ഇത് ബാധിച്ചു. തുടർന്ന് ഉപഭോക്താക്കളുടെ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഈ വിഷയത്തിൽ അറ്റോർണി ജനറൽ ലെറ്റിറ്റ ജെയിംസ് വ്യക്തമാക്കിയത് ഇങ്ങനെയാണ്:
“ടീ മൊബൈൽ ഒരിക്കലും നിരക്ക് ഉയർത്തില്ലെന്ന് വാഗ്ദാനം ചെയ്ത് നൂറുകണക്കിന് വരുന്ന ന്യൂയോർക്കുകാരെ തെറ്റിധരിപ്പിച്ചു, എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ കൃത്യമായി അത് ചെയ്യുകയും ചെയ്തു. തെറ്റായ വാഗ്ദാനങ്ങളുടെ പേരിൽ ഉപയോക്താക്കൾ വലിയ വില നൽകേണ്ടി വരരുത്.
എന്റെ ഓഫീസ് ന്യൂയോർക്കുകാരുടെ പണം തിരികെ വാങ്ങി നൽകുകയാണ്.” ബാധിതരായ ഉപഭോക്താക്കൾക്ക് നേരിട്ടുള്ള റീഫണ്ടുകളും അക്കൗണ്ട് ക്രെഡിറ്റുകളും ഉൾപ്പെടെയുള്ള ഔദ്യോഗിക സഹായങ്ങൾ ലഭിക്കും. പഴയ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് സേവനം റദ്ദാക്കാനും അവസാന മാസത്തെ ഫീസിനൊപ്പം അധികമായി 25 ഡോളർ ക്രെഡിറ്റും തിരികെ നേടാം.
അല്ലെങ്കിൽ 250 ഡോളർ വിലയുള്ള ഫൈവ് ജി (5G) സ്മാർട്ട്ഫോൺ സൗജന്യമായി സ്വന്തമാക്കാം. കമ്പനിയുടെ വക്താവ് ഈ വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്: “പ്രസ് റീഫറൻസിൽ പരാമർശിച്ചിരിക്കുന്ന 38 മില്യൺ ഡോളർ എന്നത് ദീർഘകാലമായി ടീ മൊബൈൽ ഉപയോക്താക്കളായ ഒരു വിഭാഗത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന സാധ്യതകളുടെ ഒരു കണക്കാമ് അല്ലാതെ റീഫണ്ടുകളുടെയോ പണമിടപാടുകളുടെയോ കൃത്യമായ തുകയല്ല.
ഈ ഒത്തുതീർപ്പ് വഴി സംസ്ഥാനത്തിന് ഏകദേശം 98,000 ഡോളർ നൽകുന്നുണ്ട്. ഈ വിഷയം പരിഹരിക്കപ്പെട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” ഈ ഒത്തുതീർപ്പിന്റെ ഭാഗമായി 2029 വരെ ഈ പ്ലാനുകളിൽ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന നിയമപരമായ ഉത്തരവും നിലവിൽ വന്നിട്ടുണ്ട്.
ന്യൂയോർക്കിന് പുറത്തുള്ള ഉപയോക്താക്കൾക്ക് ഈ ഒത്തുതീർപ്പിന്റെ നേരിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നിരുന്നാലും, ഫെഡറൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾ വ്യക്തിഗതമായോ അല്ലാതെയോ ഉള്ള ആർബിട്രേഷൻ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.
2017 നും 2022 നും ഇടയിൽ പ്രൈസ് ഗ്യാരണ്ടി പ്ലാനുകൾ എടുത്ത ഉപയോക്താക്കൾ ഇതിനായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

