പ്രമുഖ വ്യവസായ സ്ഥാപനമായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ പുതിയ ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായി മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു.
നിലവിലെ ചെയർപഴ്സനും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ ഔദ്യോഗിക കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2012 മുതൽ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ചു വരികയായിരുന്നു മിഥുൻ കെ.
ചിറ്റിലപ്പിള്ളി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം, 2006-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് വി-ഗാർഡിൽ ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
രാജ്യത്തുടനീളം ഏഴ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വി-ഗാർഡ് സ്ഥാപനങ്ങളിൽ നിലവിൽ പതിനായിരത്തിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ നേതൃത്വത്തിന് കീഴിൽ കമ്പനി കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

