യുവതിക്ക് ഫോൺ വഴി അശ്ലീലസന്ദേശം അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫിസർക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫിസർ ആലപ്പുഴ സ്വദേശി ജിജു സ്കറിയക്കെതിരെയാണ് (48) താഴെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
അതേസമയം, തന്നെ മർദിച്ചെന്ന വില്ലേജ് ഓഫിററുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വില്ലേജ് ഓഫിസിൽ സർട്ടിഫിക്കറ്റിനായി എത്തിയ തനിക്ക് ഈ മാസം 11 മുതൽ 25 വരെ മൊബൈൽ ഫോൺ വഴി അശ്ലീല സന്ദേശമയച്ചെന്നാണു യുവതിയുടെ പരാതി.
വെള്ളിയാഴ്ച രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി മാനഹാനി ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. യുവതി വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി താഴെചൊവ്വയിൽ വീട്ടുകാരടക്കമുള്ള ഒരു സംഘം ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നെന്നും തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.
അപേക്ഷയിൽ യഥാസമയം നടപടിയെടുത്തില്ലെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം തന്നെ വിളിച്ചുവരുത്തി ഹെൽമറ്റ് കൊണ്ടടക്കം ആക്രമിച്ചെന്ന് ആരോപിച്ചാണു ജിജു സ്കറിയ ടൗൺ പൊലീസിൽ പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

