ടെഹ്റാന്: അമേരിക്കയുമായി സമാധാന കരാര്‍ തുടരുന്നതില്‍ അനുകൂല നിലപാടുമായി ഇറാന് രംഗത്ത്. അമേരിക്ക തങ്ങൾക്ക് നല്കിയ ഉറപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
ഹോര്‍മുസിലെ താല്‍ക്കാലിക ഇടനാഴി തുറക്കുന്നതിന് മുന്നോടിയായി ഈ ഉറപ്പുകള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തറിനെ ഇറാന് ഔദ്യോഗികമായി അറിയിച്ചു. ഹോര്‍മുസില്‍ താല്‍ക്കാലിക ഇടനാഴി ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ഖത്തര്‍ ഇതിനകം പൂര്‍ണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
അതേസമയം, രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇരയായാല്‍ ഏതു നിമിഷവും ശക്തമായ തിരിച്ചടി നല്കാന് സൈന്യം സജ്ജമാണെന്നും ഇറാന് മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ ഹോര്‍മുസ് പാത പൂര്‍ണ്ണ തോതില്‍ തുറക്കുമെന്ന കാര്യത്തില്‍ രാജ്യം ഇതുവരെ വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

