തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ കണക്കോടിൽ എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സും പെട്രോൾ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം സംഭവിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കിളിമാനൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും, എതിർദിശയിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. മറ്റൊരു വാഹനത്തെ മറികടന്നു പോകാൻ ശ്രമിക്കുന്നതിനിടയാണ് അപകടത്തിന് കാരണമായത്.
നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി നേരെ കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആകെ 15 പേർക്കാണ് പരിക്കേറ്റിട്ടുള്ളതെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും പോലീസും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയുണ്ടായി. അപകടത്തെത്തുടർന്ന് എം.സി റോഡിൽ കുറഞ്ഞ സമയത്തേക്ക് ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

