സംസ്ഥാനത്ത് സപ്ലൈകോയുടെ വിറ്റുവരവില്‍ വലിയ വര്‍ധന. കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ രേഖപ്പെടുത്തിയത്.
ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കുകളിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ഓണക്കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വിറ്റുവരവില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസങ്ങളില്‍ 385 കോടി രൂപയായിരുന്നു വിറ്റുവരവ്.
എന്നാല്‍ ഈ വര്‍ഷം സപ്ലൈകോയുടെ ഓണം ഫെയറുകളിലും വിവിധ വില്പനശാലകളിലും ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ ഫലമായാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുവരവ് 433.81 കോടി രൂപയിലെത്തിക്കാന്‍ സാധിച്ചത്.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതല്‍ വിറ്റുവരവ് രേഖപ്പെടുത്തിയത് ഉത്രാട ദിനത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

